പഴയ വിളകൾ - എന്‍റെ (നല്ലകാലത്തെ) റിപ്പോര്‍ട്ടുകള്‍

ന്‍റെ (നല്ലകാലത്തെ) റിപ്പോര്‍ട്ടുകള്‍ -3

മലയാളലിപിയുടെ ചാരുത വീണ്ടെടുക്കാന്‍  

വിശ്വമലയാളസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു.

   യന്ത്രവത്ക്കരണത്തിന്റെ സൌകര്യത്തിനായി നാലുപതിറ്റാണ്ടു മുമ്പു വെട്ടിമുറിച്ച മലയാളലിപികള്‍ അതേ സാങ്കേതികവിദ്യയുടെ മികവില്‍ പുനര്‍ജ്ജനിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തില്‍ 1999-ല്‍  എഴുതിയ ലേഖനം. ഇന്നിപ്പോള്‍ യൂണിക്കോഡ് അംഗീകരിച്ച് ഇന്റര്‍നെറ്റിലെയാകെ സൌന്ദര്യമായി, മലയാളീയൌവ്വനം തീര്‍ത്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സാഹിത്യവസന്തത്തിന്റെ ദൃശ്യപ്പൊലിമയായി, പ്രമുഖപത്രങ്ങളടക്കം ഒട്ടെല്ലാ ഓണ്‍ലൈന്‍ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മുഖശ്രീയായി മലയാളത്തിന്റെ തനതുലിപിസഞ്ചയം മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സന്തോഷത്തോടെ ആ പഴയലേഖനം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു; ഇപ്പോഴും ഏറെ പ്രസക്തമാണെന്ന ബോദ്ധ്യത്തോടെ. ഗൂഗ്ള്‍ ഡോക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക:


1999 ജൂലൈ 9-ലെ 'സമകാലിക മലയാളം' വാരിക


 

ന്‍റെ (നല്ലകാലത്തെ) റിപ്പോര്‍ട്ടുകള്‍ - 2

 ഒരു എഞ്ചിനീയറിംഗ് തട്ടുകടയുടെ കഥ

കൃത്യം ഒരു വ്യാഴവട്ടം മുമ്പ്, 2000 ജൂണില്‍, ഞാന്‍ നല്‍കിയ മുന്നറിയിപ്പ് ഇപ്പോള്‍ (ജൂണ്‍ 28, 2012) ഹൈക്കോടതി സ്ഥിരീകരിച്ചു!

2000 ജൂണ്‍ 2-ലെ 'സമകാലിക മലയാളം' വാരിക

    സംസ്ഥാനത്ത് വിജയശതമാനം കുറവുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളെജുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. യോഗ്യതയുള്ള അദ്ധ്യാപകരുള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കോളെജുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തീരെ കുറഞ്ഞ വിജയശതമാനമാണെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. സ്വാശ്രയ എന്‍ജിനിയറിങ് കോളെജുകളിലെ പഠനസൗകര്യവും അദ്ധ്യാപകരുടെ യോഗ്യതയും പരിശോധിക്കാന്‍ കോടതി നേരത്തെ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിരുന്നു. എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നതെന്നും കോടതി നിരീക്ഷിച്ചു.
സ്വാശ്രയ എന്ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്ച്ചയെപ്പറ്റി 
2000 ജൂണ്‍ 2-ലെ 'സമകാലിക മലയാളം' വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്
(ഗൂഗിള്‍ ഡോക്യുമെന്റ് ):
https://docs.google.com/file/d/0B45a7ROwYJo4aGNtc3JDOEZ5bjA/edit
- ഈ ലിങ്കില്‍ (ഫോട്ടോയിലല്ല) ക്ലിക്ക് ചെയ്യുക 


ന്‍റെ (നല്ലകാലത്തെ) റിപ്പോര്‍ട്ടുകള്‍ -1

ആദിത്യന്‍റെ സ്വന്തം രാധ

1999 ജനുവരി 22 ലെ 'സമകാലികമലയാളം' വാരിക

ദുരാചാരഗൂണ്ടായിസം (Moral Policing) ആദ്യമായി ഗൌരവപൂര്‍വ്വം ചര്‍ച്ചചെയ്യാന്‍ ഇടയാക്കിയ ഈ റിപ്പോര്‍ട്ടാണ് ഒരു വിഭാഗം മതതീവ്രവാദത്തിന്‍റെ സംസ്ഥാനത്തെ വേരോട്ടത്തെപ്പറ്റി ആദ്യസൂചന നല്‍കിയത്.



1 comment:

  1. ഉറങ്ങുന്നവരെയല്ലേ ഉണര്‍ത്താന്‍ കഴിയൂ, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോ...

    ReplyDelete